കൊച്ചി: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ പിറ്റ് എൻ.ഡി.പി.എസ് വകുപ്പ് ചുമത്തി ജയിലിലടച്ചു. കലൂർ അശോക റോഡ് ബി.ഐ.ഒ കോളനി കിഴക്കൂട് വീട്ടിൽ ടില്ലു തോമസിനെയാണ് (30) പൂജപ്പുര ജയിലിലടച്ചത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും മൂന്ന് നാർകോട്ടിക്സ് കേസുകളിൽ പ്രതിയാണ് ടില്ലു. കേരളത്തിന് പുറത്തുനിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് യുവാക്കൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്.