citu
അങ്കമാലിയിൽ നടന്ന ട്രേഡ് യൂണിയൻ സെമിനാർ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: സി.പി.എം അങ്കമാലി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ സെമിനാർ സംഘടിപ്പിച്ചു. വർത്തമാനകാല ഇന്ത്യയിൽ തൊഴിലാളി കർഷക കർഷകതൊഴിലാളി ഐക്യത്തിന്റെ പ്രസക്തി എന്ന വിഷയത്തെ സംബന്ധിച്ച് നടന്ന സെമിനാർ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി ടോമി അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.കെ സലിംകുമാർ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ ഷിബു, കെ. തുളസി, കെ.പി. റെജീഷ്, പി. അശോകൻ, ഒ.പി. റിജേഷ്, പി.ബി. സന്ധ്യ എന്നിവർ സംസാരിച്ചു.