കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സാധാരണ ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച് അവരുടെ വീടുകളും സ്വത്തും സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് എറണാകുളം ജില്ലാ റസിഡന്റ്‌സ് അസോസിയേഷൻസ് അപെക്‌സ് കൗൺസിൽ (എഡ്രാക്) ജില്ലാ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. രംഗദാസ പ്രഭു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ, അഡ്വ.ഡി.ജി. സുരേഷ്, പൊന്നമ്മ പരമേശ്വരൻ, പി. മനോഹരൻ, മനോജ് ഭാസ്‌കർ, അഡ്വ.സി.എം. നാസർ, ആർ. നന്ദകുമാർ, രമേഷ്‌കുമാർ, ജോളി എന്നിവർ സംസാരിച്ചു.