kothamangalam

കോതമംഗലം: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടിൽ നാദിർഷായെയാണ് (34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൽ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കോതമംഗലം, കുറുപ്പംപടി, കോടനാട് പൊലീസ് സ്റ്റേഷൻ പരാധികളിൽ വധശ്രമം, ദേഹോപദ്രവം, കൊള്ളയടിക്കൽ ബാലത്സംഗം, സ്ത്രീകൾക്കെതിരെയുള്ള അക്രമണം, അതിക്രമിച്ച് കടക്കൽ ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2023 ഓഗസ്റ്റ് മുതൽ 6 മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. നാട് കടത്തൽ കാലാവധി കഴിഞ്ഞെത്തിയ പ്രതി ബാറിൽ ഒരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത വധശ്രമകേസിലാണ് നടപടി. കോതമംഗലം പൊലീസ് ഇൻസ്‌പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.