ritham

കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വകുപ്പിലെ ഗവേഷണ വിദ്യാർത്ഥിയായ റിഥം ഗുഹ തായ്‌വാനിലെ നാഷണൽ പിംഗ്ടംഗ് യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ സയന്റിഫിക് എക്‌സ്‌ചേഞ്ച് ഗവേഷണ വിദ്യാർത്ഥിയായി ചേർന്നു. തിലാപ്പിയയിലും ഹൈബ്രിഡ് ഗ്രൂപ്പുകളിലും സ്‌ട്രെപ്റ്റോകോക്കസ്പിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിനെക്കുറിച്ചാണ് ഗവേഷണം. ഇൻഡോ-തായ്വാൻ ഉഭയകക്ഷി കരാറിന്റെ ഭാഗമായാണിത്.

ജലജീവികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അറിവ് നേടാനും വാക്സിനേഷൻ മേഖലയിലെ തന്റെ ശാസ്ത്രീയ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും അവസരമാണിതെന്ന് റിഥം പറഞ്ഞു.
കുസാറ്റിലെ അസോസിയേറ്റ് പ്രൊഫ. ഡോ. പുന്നടത്ത് പ്രീതത്തിന്റെ കീഴിൽ ഗവേഷക വിദ്യാർത്ഥിയാണ് റിഥം. മത്സ്യകൃഷിയെ പരിപോഷിപ്പിക്കുന്നതിന് മത്സ്യവാക്‌സിനേഷൻ പോലുള്ള പ്രതിരോധ മരുന്നുകൾ വികസിപ്പിക്കുന്ന ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പ്രൊഫ. ഷിചു ചെൻ, ഡോ. ഓംകാർ വിജയ് ബ്യാഡ്ഗി എന്നിവരാണ് തായ്വാനിൽ റിഥത്തിന്റെ ഗവേഷണസംഘത്തിലുള്ളത്.