nas

അങ്കമാലി : കർഷക കൂട്ടായ്മയും സൂം പ്ലസ് ഇവന്റ്സും സംയുക്തമായി നടത്തുന്ന അങ്കമാലി ഫെസ്റ്റിന് തുടക്കമായി. നാസ് ഓഡിറ്റോറിയം വേദിയാക്കി ഒരുക്കിട്ടുള്ള ഫെസ്റ്റ് ഡിസംബർ 2 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സിനിമാ നടനും മേക്കപ്പ് മാനുമായ രാജീവ് അങ്കമാലിയാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ. നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി മനോജ് ഉദ്ഘാടനം നിർവഹിച്ചു. മുൻമന്ത്രി അഡ്വ. ജോസ് മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർമാരായ പോൾ ജോവർ , ബാസ്റ്റിൻ ഡി. പാറയ്ക്കൽ , റീത്താ പോൾ, മാർട്ടിൻ ബി. മുണ്ടാടന്‍ , ലിസി പോളി തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനം സൗജന്യം.