മൂവാറ്റുപുഴ: നഗരസഭ 26, 27 വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വി.ആർ.എ പബ്ലിക് ലൈബ്രറിയും കേരള സാമൂഹ്യ സുരക്ഷാ മിഷനും യെൽദോ മാർ ബസേലിയോസ് കോളേജ് ആൻഡ് മരിയൻ അക്കാഡമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് സോഷ്യൽ വർക്ക് വിഭാഗവുമായി സഹകരിച്ച് അഹല്യ ഫൗണ്ടേഷന്റെയും അന്നൂർ ഡെന്റൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ നേത്ര ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കൗൺസിലർമാരായ ആർ. രാകേഷ്, കെ .ജി .അനിൽകുമാർ, വി.ആർ.എ പബ്ലിക് ലൈബ്രറി സെക്രട്ടറി ആർ. രാജീവ്, പ്രസിഡന്റ് കെ.ആർ. വിജയകുമാർ, എ. വിശ്വനാഥൻ നായർ, എം.എം. രാജപ്പൻ പിള്ള, കെ.എസ്. രവീന്ദ്രനാഥ്, പ്രേം കുമാർ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.