
ചോറ്റാനിക്കര: കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ശ്രീനാരായണ പെൻഷണേഴ്സ് യൂണിയൻ സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷനായി. പെൻഷണേഴ്സ് യൂണിയൻ കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ഉമേശ്വരൻ പൊന്നൂരുന്തി മുഖ്യ പ്രസംഗം നടത്തി.വിപുലമായ പ്രവർത്തക യോഗം ഡിസംബറിൽ കൂടും. യോഗത്തിൽ വയലാസോമൻ, പ്രകാശൻ കല്ലറ, സജീവ് എം.പി, വി.കെ. രഘുവരൻ, മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.