പള്ളുരുത്തി : 26 മുതൽ 29 വരെ പള്ളുരുത്തിയിൽ നടക്കുന്ന നടക്കുന്ന സി.പി.എം പള്ളുരുത്തി ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് തുടക്കമായി. സർവ്വദേശീയ സെമിനാർ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജോൺ ഫെർണാണ്ടസ് വിഷയം അവതരിപ്പിച്ചു. 24ന് ആദ്യകാല പ്രവർത്തകരെ ആദരിക്കും. 26ന് പനങ്ങാട് ചേപ്പനത്ത് നിന്ന് പതാക ജാഥയും കുമ്പളങ്ങിയിൽ നിന്ന് കൊടിമര ജാഥയും ചെല്ലാനത്തു നിന്ന് കപ്പി - കയർ ജാഥയും നടക്കും. ഇടക്കൊച്ചി, പള്ളുരുത്തി കോണം , പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ ബ്രാഞ്ച് പ്രദേശങ്ങളിൽ നിന്നും ദീപശിഖ ജാഥയും നടക്കും. 27, 28 തീയതികളിൽ പ്രതിനിധി സമ്മേളനം പി.എസ് ഹരിദാസ് നഗറിലും (റോസ് ഗാർഡൻ ) 29ന് പൊതുസമ്മേളനം സി. കെ. പത്മനാഭൻ നഗറിലും (അർജുനൻ മാസ്റ്റർ ഗ്രൗണ്ട്) നടക്കുമെന്ന് സി.പി.എം നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.