കാഞ്ഞിരമറ്റം: തോട്ടറ നടേമുറി റോഡ് സഞ്ചാരയോഗ്യമാക്കുക,​ തോട്ടറ- അംബേദ്കർ റോഡ് സഞ്ചാരയോഗ്യമാക്കുക,​ വഴിവിളക്കുകൾ കത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം അരയൻകാവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഐ.സി.കണ്ണപ്പൻ അദ്ധ്യക്ഷനായി. ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. എസ്.ബി .ശ്രീജിത്ത്,​ ലോക്കൽ സെക്രട്ടറി കെ.ജി .രഞ്ജിത്ത്, എം.പി .നാസർ, ഉണ്ണി എം. മന, എം. കെ. സുരേന്ദ്രൻ, എ.പി.സുഭാഷ്,​ ഒ.എ.ബോസ് എന്നിവർ സംസാരിച്ചു.