rajagiri
ഹെലികോപ്ടർ സർവീസ് ഉദ്ഘാടന പറക്കലിന് ശേഷം വിദേശികളോട് രാജഗിരി ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി യാത്രാനുഭവം ചോദിച്ചറിയുന്നു

ആലുവ: ചികിത്സയുടെ ഭാഗമായി രാജഗിരി ആശുപത്രിയിൽ എത്തുന്ന വിദേശികൾക്ക് മെഡിക്കൽ ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ആലുവ രാജഗിരി ആശുപത്രി. പുതുതായി ആരംഭിച്ച ഹെലികോപ്ടർ സർവീസ് ഉൾപ്പെടുത്തി വിദേശികൾക്കായി പ്രത്യേക ഹെൽത്ത് ടൂറിസം പാക്കേജ് ആവിഷ്‌കരിച്ചു. രാജഗിരിയിൽ എത്തുന്ന വിദേശികൾക്ക് ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനൊപ്പം കേരളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനാകുന്ന തരത്തിൽ ആകർഷകമായ രീതിയിലാണ് പാക്കേജ്. ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി ഹെലികോപ്ടർ സർവീസ് ഉദ്ഘാടനം ചെയ്തു. ഒമാൻ, ഉഗാണ്ട, മാലിദ്വീപ് രാജ്യങ്ങളിൽ നിന്നെത്തിയ വിദേശികളുമായിട്ടായിരുന്നു ഉദ്ഘാടന പറക്കൽ.