ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒരു വയസിനും 19 വയസിനും ഇടയിലുള്ള മുഴുവൻ കുട്ടികൾക്കും വിരബാധക്കെതിരെ നവംബർ 26ന് ആൽബന്റസോൾ ഗുളിക നൽകും. സ്‌കൂളുകളും അംഗനവാടികളും കേന്ദ്രീകരിച്ചാണ് ഗുളിക വിതരണം. ഇതുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കും അങ്കണവാടി ടീച്ചർമാർക്കുമായി സംഘടിപ്പിച്ച പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്‌നേഹ മോഹൻ അദ്ധ്യക്ഷയായി. ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. രേഖ എന്നിവർ സംസാരിച്ചു.