കൊച്ചി: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം-ആമ്പല്ലൂർ ശാഖയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബസംഗമവും ജീവൻരക്ഷാ പദ്ധതിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ആമ്പല്ലൂർ ശ്രീ സുബ്രഹ്മണ്യപുരം ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. ശാഖയിൽ 50 വർഷം പിന്നിട്ട ദമ്പതികളെയും ഇതുവരെ ശാഖയുടെ പ്രസിഡന്റായിരുന്നവരെയും ശാഖയ്ക്കുവേണ്ടി തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ആദരിക്കും. ചടങ്ങിൽ ശ്രീനാരായണ ധർമ്മ പ്രകാശിനി സഭ പ്രസിഡന്റ് കെ.കെ. നന്ദനൻ, ശാഖാ വൈസ് പ്രസിഡന്റ് മനോഹരൻ പി.എ. പാണ്ട്യാലയിൽ, ശാഖ കിഴക്കൻ മേഖലാ കൺവീനർ ബിജു കാരിക്കൻ, വനിതാ സംഘം പ്രസിഡന്റ് മഞ്ജു മഹേഷ്, തെക്കൻ മേഖലാ കൺവീനർ പി.ആർ. മോഹനൻ, വടക്കൻ മേഖലാ കൺവീനർ കെ.കെ. ശശി,യൂത്ത് മൂവ്‌മെന്റ് കൺവീനർ അമൃത പിള്ള, ശാഖാ സെക്രട്ടറി കെ.പി ബിജീഷ് എന്നിവർ സംസാരിക്കും.