
നെടുമ്പാശേരി: കൊലപാതകക്കേസിലെ പ്രതി പാറക്കടവ് വട്ടപ്പറമ്പ് കരയിൽ മഴുവഞ്ചേരി വീട്ടിൽ റിജോയെ (29) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസാണ് ഉത്തരവിട്ടത്.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാകത ശ്രമം, കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കുറ്റകൃത്ത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. ഏപ്രിലിൽ കുറുമശേരിയിൽ വിനു വിക്രമൻ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയായതിനെ തുടർന്നാണ് നടപടി.