
കാക്കനാട്: ജെയിൻ യൂണിവേഴ്‌സിറ്റിയിൽ ആരംഭിച്ച ഫ്യൂച്ചർ ലീഡർഷിപ്പ് ഇന്റേൺഷിപ്പ് ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് നിയമനിർമ്മാണം, പാർലമെന്ററി ജനാധിപത്യം എന്നിവയിൽ പരിഞ്ജാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.പി ഓഫീസുമായി സഹകരിച്ച് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ഇന്റേൺഷിപ് നടത്തുന്നത്. കേരളത്തിലാദ്യമായാണ് എം.പി ഓഫീസുമായി സഹകരിച്ച് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. യുവതലമുറയുടെ ഭാവി ലക്ഷ്യമാക്കി നൂതന വിദ്യാഭ്യാസത്തോടൊപ്പം ഇത്തരം നവീന പദ്ധതികൾ ആവിഷ്‌കരിക്കുന്ന ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും എം.പി പറഞ്ഞു. പ്രോഗ്രാമിൽ സെലക്ഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പൊതുനയ രൂപകരണത്തിലും വിശകലനത്തിലും പങ്കാളിയാകുവാൻ അവസരം ലഭിക്കും. കൂടാതെ, എം.പി ഫണ്ട് പദ്ധതികളുടെ ഏകോപനം, സാമൂഹ്യക്ഷേമ പ്രവർത്തനം, പാർലമെന്ററി ഗവേഷണം, നിയമനിർമ്മാണ പ്രവർത്തനങ്ങൾ, ജനസമ്പർക്ക പരിപാടികൾ എന്നിവയിൽ സഹകരിക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, ജെയിൻ യൂണിവേഴ്‌സി പ്രോ വൈസ് ചാൻസിലർ ഡോ. ജെ.ലത, ഡോ. മധുകുമാർ കെ (ജോയിന്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ്),ഡോ. ആർ. സതികുമാർ ( ഡെപ്യൂട്ടി ഡീൻ സ്റ്റുഡെന്റ്‌സ് അഫയേഴ്‌സ് ) തുടങ്ങിയവർ സംസാരിച്ചു.