sethunath

കൊച്ചി: പത്തനംതിട്ട നഗരത്തിൽ ആടുകളുമായി ജീവിച്ച ഏലിക്കുട്ടി, സഹായി പ്രഭാകരൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴഞ്ചേരി കല്ലടിക്കോട് ആനന്ദകുമാറിനെ വെറുതേവിട്ട ഹൈക്കോടതി വിധി തന്റെ അഭിഭാഷക ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നുവെന്ന് അഡ്വ. വി. സേതുനാഥ്. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ച പ്രതിയാണ് ഹൈക്കോടതിയിൽ നിന്ന് കുറ്റവിമുക്തനായത്. പ്രോസിക്യൂഷൻ തെളിവുകൾ ദുർബലമാണെന്ന് ഡിവിഷൻബെഞ്ചിനെ ബോദ്ധ്യപ്പെടുത്തുന്നതിന് ശക്തമായ വാദമാണ് സേതുനാഥ് ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പേരുകൂടി ഉൾപ്പെടുത്തിയ വിധി പ്രസ്താവമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. 2007 ഒക്ടോബർ മൂന്നിനാണ് ഏലിക്കുട്ടിയും പ്രഭാകരനും കൊല്ലപ്പെട്ടത്. പ്രതി ആനന്ദകുമാർ ആടുകളെ മോഷ്ടിച്ചു എന്ന് ഏലിക്കുട്ടി ആരോപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടർന്ന് ഇരുവരേയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.