കോലഞ്ചേരി: സി.പി.എം കോലഞ്ചേരി ഏരിയ സമ്മേളനത്തിന്റെ സമാപനം കോലഞ്ചേരിയിൽ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.കെ. ഏലിയാസ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി. ഏലിയാസ്, അഡ്വ. കെ.എസ്. അരുൺകുമാർ, സി.കെ. വർഗീസ്, പി.വി. ശ്രീനിജിൻ എം.എൽ.എ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ. മോഹനൻ സ്വാഗതവും ജനറൽ കൺവീനർ എൻ. വി. കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.