pm-mujeeb
യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആലുവയിൽ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി നടത്തിയ പ്രകടനം

ആലുവ: ഉപതിരഞ്ഞെടുപ്പുകളിലെ യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആലുവയിൽ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ബ്ളോക്ക് പ്രസിഡന്റ് പി.എ. മുജീബ്, ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷഫീഖ്, പി.എം. മൂസാക്കുട്ടി, ആനന്ദ് ജോർജ്, രാജു കുമ്പളൻ, കെ.പി. സിയാദ്, ജി. മാധവൻകുട്ടി, കെ.കെ. മോഹനൻ, അസീസ് തച്ചയിൽ, വിനോദ് ജോസ്, സാജിത അബ്ബാസ്, ലിസ ജോൺസൺ, സോണി സെബാസ്റ്റ്യൻ, ബാബു കൊല്ലംപറമ്പിൽ, എ.എ. മാഹിൻ, സി.പി. നാസർ, ലിസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ആലുവയിൽ ബൈക്ക് റാലി നടത്തി. ബാങ്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി മാർക്കറ്റിൽ സമാപിച്ചു. തുടർന്ന് മാർക്കറ്റിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും മധുരം വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ളാം, എം.എ. ഹാരിസ്, രാജേഷ് പുത്തനങ്ങാടി, ജിതിൻ രാജ്, എം.എ.കെ. നജീബ്, അമീർ ഷാ, മുഹമ്മദ് ഷാഫി, അബു ആലുവ, എം.ആർ. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.