കൊച്ചി: ദേശീയ ക്ഷയരോഗ നിർമ്മാർജന പരിപാടിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ ആരോഗ്യ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ജില്ലയിലെ നാല് വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നും പന്ത്രണ്ട് വിദ്യാർത്ഥികൾ പുരസ്‌കാരങ്ങൾക്ക് അർഹരായി. കാക്കനാട് കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി, ഡെപ്യൂട്ടി ഡി. എം.ഒ. ഡോ. സവിത, ജില്ലാ ടി.ബി. ഓഫീസർ ഡോ. വി.എം. സുനിത, ജില്ലാ ക്ഷയരോഗ കേന്ദ്രം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് സലിം, എൻ.ടി.ഡി.പി ഡബ്ല്യു.എച്ച്.ഒ കൺസൾട്ടന്റ് ഡോ. എ.വി. ഗായത്രി, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. സിസിലി തങ്കച്ചൻ തുടങ്ങിയവരും വിവിധ ഉദ്യോഗസ്ഥരും മെഡിക്കൽ കോളേജുകളിൽ നിന്നുള്ള പ്രതിനിധികളും സമ്മാനാർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പങ്കെടുത്തു.