നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ സാമൂഹ്യ സുരക്ഷാ മിഷനുമായി സഹകരിച്ച് ഭിന്നശേഷിക്കാരുടെ യു.ഡി.ഐ.ഡി കാർഡിന്റെ പ്രശ്നപരിഹാര അദാലത്ത് സംഘടിപ്പിക്കും. നവംബർ 25 രാവിലെ 10 മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് അദാലത്ത്.

യു.ഡി ഐ.ഡി കാർഡിന് അപേക്ഷിച്ചിട്ട് ലഭ്യമാകാത്തവർക്ക് ഐ.ഡി കാർഡ് ലഭ്യമാക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കുന്നതിനും ഭിന്നശേഷിക്കാരുടെ തന്മുദ്ര രജിസ്ട്രേഷനും സൗകര്യമുണ്ട്. പുതിയ അപേക്ഷകർക്ക് അക്ഷയ കേന്ദ്രങ്ങളേക്കാളും കുറഞ്ഞ ഫീസായിരിക്കും. പാറക്കടവ്, നെടുമ്പാശേരി, ചെങ്ങമനാട്, പുത്തൻവേലിക്കര, കുന്നുകര, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്ക് അദാലത്തിൽ നേരിട്ട് പങ്കെടുക്കാവുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അറിയിച്ചു.