bus-stop
ചൂണ്ടി - പുക്കാട്ടുപടി റോഡിൽ എൻ.എ.ഡി കവലയിൽ അപകടാവസ്ഥയിലുള്ള ബസ് കാത്ത് നിൽപ്പ് കേന്ദ്രം നാട്ടുകാർ അടച്ചുകെട്ടിയ നിലയിൽ

ആലുവ: ചൂണ്ടി - പുക്കാട്ടുപടി റോഡിൽ എൻ.എ.ഡി കവലയിലുള്ള ബസ് കാത്തുനിൽപ്പ് കേന്ദ്രം മാസങ്ങളായി അപകടാവസ്ഥയിൽ. ഇതേതുടർന്ന് നാട്ടുകാർ കാത്തുനിൽപ്പ് കേന്ദ്രത്തിന്റെ പ്രവേശന കവാടം ബോ‌ർഡുകളും മറ്റും വച്ച് അടച്ചിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന കവലയിലാണ് ഈ ദുരവസ്ഥ.

കാത്തുനിൽപ്പ് കേന്ദ്രം നവീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി എടത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ബസ് കാത്തുനിൽപ്പ് കേന്ദ്രം അടിയന്തരമായി പ്രവർത്തനയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ എന്നിവർ പറഞ്ഞു.