naplkin
ഐ.എം.എ പെരുമ്പാവൂർ ബ്രാഞ്ചും ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സാനിറ്ററി നാപ്കിൻ സ്കീമിലൂടെ സ്കൂളിലെ കുട്ടികൾക്ക് സാനിറ്ററി നാപ്കിൻ പാഡുകൾ നൽകുന്നു

പെരുമ്പാവൂർ: ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പെരുമ്പാവൂർ ബ്രാഞ്ച് സൗജന്യ സാനിറ്ററി പാഡ് നൽകി. ആരോഗ്യ സെമിനാറും നടന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിമി ഡാൻ, ആർ.ബി.എസ്.കെ നഴ്സ് വി.ആർ. രശ്മി എന്നിവർക്ക് സ്നേഹോപഹാരം നൽകി. ഐ.എം.എ ബ്രാഞ്ച് സെക്രട്ടറി ഡോ.പ്രശാന്ത്, ഡോ. ദീപ അഗസ്റ്റിൻ, ഡോ. ഷീലമോൾ നെല്ലിക്കൽ, സ്കൂൾ പ്രിൻസിപ്പൽ ആർ.സി. ഷിമി, ഹെഡ്മിസ്ട്രസ് റീബ മാത്യു, പി.ടി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി തുടങ്ങിയവർ സംസാരിച്ചു.