നെടുമ്പാശേരി: പാറക്കടവ് - കൊച്ചുകടവ് റോഡരികിൽ വ്യാപകമായി മാലിന്യം തള്ളുന്നത് പതിവാകുന്നു. ഹോട്ടൽ മാലിന്യം, വീടുകളിലെ മാലിന്യം തുടങ്ങിയവയാണ് ഇവിടെ തള്ളുന്നത്. റോഡരികിൽ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിക്കാൻ തെരുവുനായകൾ കൂട്ടമായെത്തുന്നത് നാട്ടുകാരിൽ ഭീതി കൂട്ടുന്നു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് ബി.ജെ.പി 11 വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ പാറക്കടവ്, വാർഡ് കമ്മിറ്റി പ്രസിഡന്റ് ടി.എ. പ്രവീഷ്, സജീവൻ, സി.എൻ. ശശിധരൻ, വി.എൻ. സത്യൻ, കെ.എ. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.