cable

കൊച്ചി: ഓൺലൈൻ രംഗത്ത് സ്വാധീനമുറപ്പിക്കാൻ പ്രദേശിക ചാനലുകളുടെ ക്ലസ്റ്റർ തയ്യാറാക്കാൻ കേരള വിഷൻ ഒരുങ്ങുന്നു. കണ്ടന്റ് നിർമ്മാണത്തിലെ വെല്ലുവിളികൾ നേരിടുന്നതിനാണ് കേരള വിഷൻ നെറ്റ്‌വർക്കിന് കീഴിലുള്ള പ്രദേശിക ചാനലുകളുടെ ക്ലസ്റ്റർ രൂപീകരിക്കുന്നത്.

മെഗാ കേബിൾ ഫെസ്റ്റ് 2024ന്റെ 22-ാമത് എഡിഷന്റെ മുന്നാം ദിവസമായ ഇന്നലെ നടന്ന സെമിനാറിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. സെമിനാറിൽ മാദ്ധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജ്മോഹൻ, സി.എസ്. വെങ്കിടേശ്വരൻ, മനീഷ് നാരായണൻ, പി.ജി. പ്രബോദ്, പി. വിവേക്, കേരള വിഷൻ ന്യൂസ് ഡയറക്ടർ പി.എസ്. രജനീഷ് എന്നിവർ പങ്കെടുത്തു.