കാലടി: നീലീശ്വരം ഗവ.എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി പരിപാടിയുടെ ഭാഗമായി സ്മരണാഞ്ജലി നടത്തി. നിര്യാതരായ 24 അദ്ധ്യാപകർക്കാണ് സ്മരണാഞ്ജലി അർപ്പിച്ചത്. നവംബർ 16 ന് നിര്യാതനായ അദ്ധ്യാപകൻ ബിജു പി. നടുമുറ്റത്തെയും യോഗം അനുസ്മരിച്ചു. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ജോയ് ആവൂക്കാരനെ യോഗം ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.എൽ. പ്രദീപ്, ഹെഡ്മിസ്ട്രസ് കെ.വി. ലില്ലി, കെ. ഡാലി എന്നിവർ സംസാരിച്ചു. തുടർന്ന് ഗസൽ സന്ധ്യ നടന്നു.