rajan52

വൈറ്റില: വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. ജനത സെന്റ് ജെയിംസ് ചാപ്പൽ റോഡ് തേരോടു പറമ്പിൽ വീട്ടിൽ രാജനാണ് (52) മരിച്ചത്. ആറുമാസം മുമ്പ് തൃപ്പൂണിത്തുറ കിണർ ബസ് സ്റ്റോപ്പിൽ നിന്ന് സൈക്കിളിൽ സഞ്ചരിക്കവേ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം പൊതു ശ്മശാനത്തിൽ. ഭാര്യ: രാജലക്ഷ്മി, മകൻ: അനൂപ് രാജ്.