p

കൊച്ചി: ഐ.സി.ഡി.എസിന്റെ കീഴിലെ സൂപ്പർവൈസർ തസ്തികയിലേക്ക് എസ്.എസ്.എൽ.സിയും 10 വർഷം പ്രവൃത്തിപരിചയവുമുള്ള അങ്കണവാടി ജീവനക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന 29% ക്വാട്ടയിൽനിന്ന് ബിരുദമുള്ളവരെ ഒഴിവാക്കാൻ ഹൈക്കോടതി പി.എസ്‌.സിക്ക് നിർദ്ദേശം നൽകി. പ്രവൃത്തിപരിചയമുള്ള ബിരുദമില്ലാത്ത അങ്കണവാടി ജീവനക്കാർക്കു പ്രയോജനകരമാകണമെന്ന ലക്ഷ്യത്തോടെയാണ് 29% ക്വാട്ട നീക്കിവച്ചിരിക്കുന്നതെന്നും ഉയർന്ന യോഗ്യത ഉൾപ്പെടുത്തുന്നത് ഈ ഉദ്ദേശ്യംതന്നെ പരാജയപ്പെടുത്തുമെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

ഇതുസംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹർജികൾ അനുവദിച്ചാണ് ഡിവിഷൻബെഞ്ച് ഉത്തരവ്. ‍ഏപ്രിൽ ഒന്നിലെ ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

2019 ഡിസംബർ 11 ന്, എസ്.എസ്.എൽ.സിയും 10 വർഷം പ്രവൃത്തി പരിചയവുമുള്ളവരുടെ 29% ക്വാട്ടയിലേക്ക് പി.എസ്‌.സി അപേക്ഷ ക്ഷണിച്ചു. ഇതിന്റെ റാങ്ക് ലിസ്റ്റിൽനിന്ന് ബിരുദമുള്ളവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ ഹർജിക്കാർ സമീപിച്ചെങ്കിലും മൂന്നംഗ ബെഞ്ച് ഹർജി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള സോഷ്യൽ വെൽഫെയർ സബ്ഓർഡിനേറ്റ് സർവീസ് സ്പെഷൽ റൂൾസിൽ 2012 ൽ ഭേദഗതി വരുത്തിയപ്പോൾ നേരിട്ടുള്ള നിയമനത്തിന് 58%, അങ്കണവാടി ജീവനക്കാരിൽനിന്നുള്ള നേരിട്ടുള്ള നിയമനത്തിന് 29% ,അങ്കണവാടി ജീവനക്കാരിൽ ബിരുദമുള്ളവരിൽനിന്നുള്ള നേരിട്ടുള്ള നിയമനത്തിന് 11%, ഫീഡർ കാറ്റഗറിയിൽനിന്നുള്ള സ്ഥാനക്കയറ്റത്തിന് 2% എന്നിങ്ങനെയാണ് അനുപാതം നിശ്ചയിച്ചിരുന്നത്. ഇത് 2014 ജനുവരി ഒന്നുമുതലാണ് ബാധകമാക്കിയത്.

സൗ​ദി​യി​ൽ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ഡോ​ക്ട​ർ​മാ​ർ:
അ​പേ​ക്ഷ​ 10​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​;​ ​സൗ​ദി​അ​റേ​ബ്യ​ ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​വി​വി​ധ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ക​ളി​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​/​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്കു​ള​ള​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​റി​ക്രൂ​ട്ട്‌​മെ​ന്റി​ലേ​ക്ക് ​ഡി​സം​ബ​ർ​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​എ​മ​ർ​ജ​ൻ​സി,​ ​ഐ.​സി.​യു​ ​(​ഇ​ന്റ​ൻ​സീ​വ് ​കെ​യ​ർ​ ​യൂ​ണി​റ്റ്),​ ​എ​ൻ.​ഐ.​സി.​യു​ ​(​ന​വ​ജാ​ത​ ​ശി​ശു​ ​ഇ​ന്റ​ൻ​സീ​വ് ​കെ​യ​ർ​ ​യൂ​ണി​റ്റ്),​ ​പി.​ഐ.​സി.​യു​ ​(​പീ​ഡി​യാ​ട്രി​ക് ​ഇ​ന്റ​ൻ​സീ​വ് ​കെ​യ​ർ​ ​യൂ​ണി​റ്റ്),​ ​പ്ലാ​സ്റ്റി​ക് ​സ​ർ​ജ​റി,​ ​വാ​സ്‌​കു​ലാ​ർ​ ​സ​ർ​ജ​റി​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ബ​യോ​ഡേ​റ്റ​യും​ ​വി​ദ്യാ​ഭ്യാ​സം,​ ​പ്ര​വൃ​ത്തി​പ​രി​ച​യം,​ ​പാ​സ്‌​പോ​ർ​ട്ട് ​എ​ന്നി​വ​യു​ടെ​ ​പ​ക​ർ​പ്പു​ക​ളും​ ​സ​ഹി​തം​ ​w​w​w.​n​o​r​k​a​r​o​o​t​s.​o​r​g​ ​w​w​w.​n​i​f​l.​n​o​r​k​a​r​o​o​t​s.​o​r​g​ ​സ​ന്ദ​ർ​ശി​ച്ച് ​അ​പേ​ക്ഷ​ ​ന​ൽ​കാ​മെ​ന്ന് ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​അ​ജി​ത് ​കോ​ള​ശേ​രി​ ​അ​റി​യി​ച്ചു.​ ​ഫോ​ൺ​:​ 04712770536,​ 539,​ 540,​ 577