milma

കൊച്ചി : നവംബർ 26 ക്ഷീരദിനത്തോടനുബന്ധിച്ച് മിൽമ എറണാകുളം മേഖലാ യൂണിയന്റെ നേതൃത്വത്തിൽ 25 മുതൽ 27വരെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി മിൽക്ക് പ്രൊസസിംഗ് ഡയറികൾ തുറന്നു കൊടുക്കുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. എല്ലാ യൂണിറ്റുകളിലും മിൽമ ഉത്പ്പന്നങ്ങളുടെ പ്രദർശന മേളയുണ്ടായിരിക്കും. സന്ദർശകർക്കും പൊതുജനങ്ങൾക്കും ഈ ദിവസങ്ങളിൽ ഡയറിയിലെ സെയിൽസ് കൗണ്ടറിൽ നിന്ന് ഡിസ്‌ക്കൗണ്ട് നിരക്കിൽ മിൽമ ഉൽപ്പന്നങ്ങൾ ലഭ്യമാകും. ക്ഷീരമേഖലയെയും മിൽമയുടെ പാൽ ഉത്പ്പാദന സംസ്‌കരണ വിതരണ ശൃഖംലയെയും കുറിച്ച് പൊതുജനങ്ങൾക്ക് അടുത്തറിയാനും വിശദമായി മനസ്സിലാക്കാനുമാണ് ഡയറികൾ തുറന്നുകൊടുക്കുന്നത്.