അലുവ: ആലുവ മണപ്പുറത്ത് മേഞ്ഞ് നടക്കുന്ന പശുക്കളെയും പോത്തുക്കളെയും മോഷ്ടിക്കാനെത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി. വെള്ളിയാഴ്ച രാത്രി മൃഗങ്ങളെ വാഹനത്തിൽ കയറ്റുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ വണ്ടി തടഞ്ഞു നിറുത്തി പൊലീസിന് കൈമാറുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.