
കൊച്ചി : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ (കെ.എസ്.ബി.എ ) 56-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന കണയന്നൂർ താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.എൻ. അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി.ആർ. രാജേഷ് അദ്ധ്യക്ഷനായി. എം.കെ. സതീശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.എൻ. വേണു മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ. ബാബു മുഖ്യാതിഥിയായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി.എ. ഷക്കീർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി എ.എ ശിവദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ. മോഹനൻ കണക്കും അവതരിപ്പിച്ചു. ലേഡി ബ്യൂട്ടീഷൻസ് താലൂക്ക് ഭാരവാഹികളായ ഷൈലമ്മ, ലോററ്റ് ഫ്രാൻസിസ്, ബിന്ദു സുഷീൽ , വിജി സുനിൽകുമാർ, പി.കെ. വിജയൻ, സാബു കളമശേരി, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.