കൊച്ചി : എസ്.ഡി സന്യാസിനീ സമൂഹത്തിന്റെ ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ഫ്ലോറ തെക്കിനിയത്ത് (82) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ഗാസിയാബാദ് പ്രൊവിൻഷ്യൽ ഹൗസിൽ. ഇരിങ്ങാലക്കുട എടത്തുരുത്തി തെക്കിനിയത്ത് പരേതരായ ഈനാശു - മേരി ദമ്പതികളുടെ മകളാണ്. തൃക്കാക്കര ഭാരതമാതാ കോളജിൽ ലൈബ്രേറിയൻ, ആലുവ നിർമല സ്കൂൾ , പെരുമാനൂർ സെന്റ് തോമസ് ഹൈസ്കൂൾ, സിംല കസാവുളി, ജഗാദിരി, ബിക്കാവാല, ഡൽഹി, ജമ്മു കാശ്മീർ, ഗുംല, ജാർഘണ്ഡ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ അദ്ധ്യാപിക, പ്രധാനാദ്ധ്യാപിക എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിസ്റ്റർ ലിസ്യു എസ്.ഡി, ഡിഡു ചാക്കപ്പൻ പെല്ലിശ്ശേരി, മരിയറ്റ ചാക്കോ ചെമ്മണ്ണൂർ, പരേതരായ സിസ്റ്റർ മേരിപിയ സി.എം.സി (തൃശൂർ), സിസ്റ്റർ അർണാൾഡ സി.എം.സി (വാർധ ), ആന്റണി, ഫ്രാൻസിസ്, ജോസഫ് എന്നിവർ സഹോദരങ്ങളാണ്.