 
ഇലഞ്ഞി: ഇലഞ്ഞി മേഖലയിൽ കേരള വിഷൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ഗാഗുൽത്താ, കുറുമുട്ടം, ചേലക്കൽ, നെല്ലൂര്പാറ, വിസാറ്റ് കോളേജ്, സേവിയർ പുരം മേഖലയിലെ കേബിൾ
ശൃംഖലയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നത്. ഒരാഴ്ചയായി തുടർച്ചയായി കേബിളുകളും ഇതുമായി ബന്ധിപ്പിക്കുന്ന ബോക്സുകളും ആണ് നശിപ്പിക്കുന്നത്. ഇതുമൂലം വിസാറ്റ് കോളേജ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇന്റർനെറ്റ് സംവിധാനം ഉൾപ്പെടെ മുടങ്ങി. കോളേജിൽ നടക്കുന്ന ഓൺലൈൻ പരീക്ഷകളെയും ഇത് ബാധിക്കുന്നുണ്ട്. കേബിളുകൾ നശിപ്പിക്കുന്നത് പതിവായതോടെ കേബിൾ ടിവി ഓപ്പറേറ്റർ എൻ.വി ആനന്ദ് കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി.