 
ആലുവ: കേരള ക്രിക്കറ്റ് ടീമിലേക്ക് (ജൂനിയർ ആൺകുട്ടികളുടെ വിഭാഗം) തിരഞ്ഞെടുക്കപ്പെട്ട എം. യുവരാജനെ ബാലസംഘം ചൂർണിക്കര വില്ലേജ് കമ്മിറ്റി ആദരിച്ചു. വില്ലേജ് പ്രസിഡന്റ് കെ. ലളിതാംബാൾ ഉപഹാരം നൽകി. ദേവ പാർവതി, കെ.എ. മുഹമ്മദ് അൽത്താഫ്, റയാൻ അഫീസ, അനില അലി, അനിത, ജയചന്ദ്രൻ, ക്ലീറ്റസ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആണ് യുവരാജ്.