pensioners-
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്ങാട് യൂണിറ്റ് കുടുംബസംഗമം സാമൂഹിക പ്രവർത്തകൻ എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ആലങ്ങാട് യൂണിറ്റ് കുടുംബസംഗമം സാമൂഹിക പ്രവർത്തകൻ എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ. ഹൈമവതി അദ്ധ്യക്ഷയായി. ജില്ല സെക്രട്ടറി സി.കെ. ഗിരി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ടി.കെ. ഗോപി, ബ്ലോക്ക് സെക്രട്ടറി പി. ശശികുമാർ, കെ.കെ. തമ്പി, ടി.ആർ. വിൽസൺ, ട്രീസ ടീച്ചർ, പി.സി. ഹരിഹരൻ എന്നിവർ സംസാരിച്ചു. വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.