governor-
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ നേത്രചികിത്സാ കേന്ദ്രത്തിൽ എത്തിയപ്പോൾ

കൂത്താട്ടുകുളം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂത്താട്ടുകുളം ശ്രീധരീയത്തിൽ നേത്ര ചികിത്സയ്‌ക്കെത്തി. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി, വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി, ചീഫ് ഫിസിഷ്യൻ ഡോ. എൻ. നാരായണൻ നമ്പൂതിരി, ഡോ. ശ്രീകാന്ത് നമ്പൂതിരി, ജയശ്രീ പി. നമ്പൂതിരി, ഡോ. ശ്രീകല, പരമേശ്വരൻ നമ്പൂതിരി, ബിജു പ്രസാദ്, ശ്രീജിത്ത്, ശ്രീരാജ്, ഡോ. ശ്രീരാഗ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഗവർണറെ ഡോ. എൻ. നാരായണൻ നമ്പൂതിരി ഡോ. ശ്രീകല, ഡോ. ശ്രീകാന്ത്, ഡോ. എൻ. വി. അഞ്ജലി, ഡോ. മഞ്ജുശ്രീ, ഡോ. ശ്രീരാഗ്, ഡോ. പ്രിയ, ഡോ. ശ്രീദേവ് എന്നിവരുൾപ്പെടെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.