
കൊച്ചി: പാലക്കാട്ട് ബി.ജെ.പി തോറ്റതിൽ സി.പി.എം കടുത്ത നിരാശയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ബി.ജെ.പി അജണ്ടകളാണ് സി.പി.എം നടപ്പാക്കാൻ ശ്രമിച്ചത്. ചേലക്കരയിലെ പരാജയ കാരണം കോൺഗ്രസ് പരിശോധിക്കും. സി.പി.എമ്മിന് അവിടെ കഴിഞ്ഞ തവണ കിട്ടിയ 39400 ഭൂരിപക്ഷം 12201ലേക്ക് താഴ്‌ത്താനായതിന് കോൺഗ്രസിന് സ്വർണ മെഡൽ തരണം. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വർഗീയ പ്രചാരണങ്ങൾക്ക് ജനം നൽകിയ തിരിച്ചടി കൂടിയാണ് ജനവിധി. ജാള്യത കാരണമാണ് സി.പി.എം വർഗീയ ആരോപണം ഉന്നയിക്കുന്നത്. സർക്കാരിനോടും സി.പി.എമ്മിനോടുമുള്ള വെറുപ്പ് ജനങ്ങൾ പ്രകടിപ്പിച്ചെന്ന് അവർക്ക് ഇനിയും മനസിലായിട്ടില്ല. രമ്യ ഹരിദാസ് മികച്ച സ്ഥാനാർത്ഥിയായിരുന്നു. അവരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആരും പരാതി പറഞ്ഞിട്ടില്ല.