
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്ര മൈതാനത്ത് പ്രദർശനം തുടരുന്ന ജംബോ സർക്കസ് കാണാൻ ജനത്തിരക്കേറുന്നു. ഒരേസമയം ഒന്നിലധികം ബൈക്കുകൾ ക്രോസിംഗ് നടത്തുന്ന ഗ്ലോബ് റൈഡ്, കണ്ണുകെട്ടി വീലിനകത്തും പുറത്തുമായി സർക്കസ് ടെന്റിനെ വലം വയ്ക്കുന്ന മെക്സിക്കൻ വീൽ ഓൺ സ്പേസ്, പിരമിഡ് അക്രോബാറ്റ്, റോളർ ബാലൻസ്, ആഫ്രിക്കൻ താരങ്ങളുടെ ഫയർ ഡാൻസ്, സ്റ്റാച്ച്യു അക്രോബാറ്റ് എന്നിങ്ങനെ രണ്ടു മണിക്കൂറിലധികമുള്ള ഷോയിൽ 26 ഇനങ്ങളുണ്ട്. കൂടാതെ പാട്ടിനൊപ്പം മനോഹരമായ ലാസ്യനൃത്തവും റോപ്ഡാൻസും. നായയും കുതിരയും അവതരിപ്പിക്കുന്ന ആറോളം ഇനങ്ങളുമുണ്ട്. പകൽ ഒന്നിനും 4നും രാത്രി ഏഴിനുമാണ് പ്രദർശനങ്ങൾ. 150, 200, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ 11ന് സർക്കസ് അവസാനിക്കും. അഡ്വാൻസ് ബുക്കിംഗിന് ഫോൺ: 9353620520.