
കൊച്ചി: 70 വയസ് കഴിഞ്ഞവർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജെൻ ആരോഗ്യ യോജന പദ്ധതിയുടെ ഇടപ്പള്ളിയിലെ രജിസ്ട്രേഷൻ ക്യാമ്പിൽ 150 പേർക്ക് രജിസ്ട്രേഷൻ നടത്തി കാർഡ് വിതരണം ചെയ്തു. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം കെ.എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.ശ്രീകുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പ്രസ്റ്റി പ്രസന്നൻ, മണ്ഡലം സെക്രട്ടറി ദിവ്യ ജയപ്രകാശ്, ടി.പി.ജ്യോതിഷ, കെ.എൻ.ശ്രീകാന്ത്, എസ്.അജീഷ് ഉണ്ണിത്താൻ, കണ്ണൻ പച്ചാളം, കെ.ആർ.രതീദേവി, ബി.രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി.