y

ചോറ്റാനിക്കര: കനിവ് പെയിൻ പാലിയേറ്റീവ് കെയർ മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികളെ സന്ദർശിക്കുവാനുള്ള ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. 16-ാം വാർഡിലെ കിടപ്പു രോഗിയുടെ വീട്ടിൽ നിന്നാരംഭിച്ച പ്രവർത്തനം കനിവ് ജില്ലാ സെക്രട്ടറി എം. പി. ഉദയൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി. എൻ. പുരുഷോത്തമൻ, ടി. എസ്. ഗഗാറിൻ, റീന റെജി, കെ.കെ ശീമോൻ, വാസു, കെ. എ.ജോഷി, കെ.പി. മാത്യു, ജി .സോമൻ എൻ.ടി,​ കുഞ്ഞുമോൾ,​ പി.എൻ റെജി ,റെജി വല്ലയിൽ എന്നിവർ പങ്കെടുത്തു.