കൊച്ചി: ആർ.എസ്.എസ് നേതാവ് പരേതനായ ആർ. ഹരിയെക്കുറിച്ച് പ്രമുഖർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ 'ഋഷിതുല്യനായ ഹരിയേട്ടൻ" പുസ്തകത്തി​ന്റെ പ്രകാശനം ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള തി​ങ്കളാഴ്ച വൈകി​ട്ട് അഞ്ചി​ന് എറണാകുളം ബി.ടി.എച്ച് ഹോട്ടലി​ൽ നി​ർവഹി​ക്കും. പ്രൊഫ.എം.കെ. സാനു ആദ്യപ്രതി​ ഏറ്റുവാങ്ങും. വൈജ്ഞാനി​ക സാഹി​ത്യത്തി​ന് ആർ. ഹരി​യുടെ സംഭാവന എന്ന വി​ഷയത്തി​ൽ ഭാരതീയ വി​ചാരകേന്ദ്രം ആർ. സഞ്ജയന്റെ പ്രഭാഷണവും ഉണ്ടാകും. ലക്ഷ്മീഭായ് ധർമ്മപ്രകാശനാണ് പ്രസാധകർ.