അങ്കമാലി: അങ്കമാലി നഗരസഭാ കേരളോത്സവം 2024ന്റെ സംഘാടക സമിതി രൂപീകരണയോഗം നഗരസഭ വൈസ് ചെയർപേഴ്സൺ സിനി മനോജ് ഉദ്ഘാടനം ചെയ്തു. ഡിസംബർ ഒന്ന് മുതൽ 15 വരെയാണ് മത്സരങ്ങൾ. സംഘാടക സമിതി ഭാരവാഹികളായി റോജി എം. ജോൺ എം.എൽ.എ (രക്ഷാധികാരി ), മാത്യു തോമസ് (ചെയർമാൻ), സിനി മനോജ്, ജിത ഷിജോയ് (വൈസ് ചെയർപേഴ്സൺസ്), ജെയിൻ വർഗീസ് പാത്താടൻ (ജനറൽ കൺവീനർ), ഗോഡ് വിൻ ജെയിംസ് (സ്പോർട്സ് കോ ഓർഡിനേറ്റർ), കെ.ആർ. സുബ്രൻ (ആർട്സ് കോ ഓർഡിനേറ്റർ )എന്നിവരെ തിരഞ്ഞെടുത്തു.