h

ആമ്പല്ലൂർ: മഹിളാ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യകാല മുതിർന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. അരയൻകാവ് രാജീവ് ഭവനിൽ സംഘടിപ്പിച്ച വന്ദനം പരിപാടി മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്റ് അനു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൈബ താജുദീൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, ജില്ലാ സെക്രട്ടറി ലീല ഗോപാലൻ, സലിം അലി, സാജു ഐസക് , എം.എസ്. ഹമീദ് കുട്ടി, ജലജ മണിയപ്പൻ, ജീവൽശ്രീ പിള്ള എന്നിവർ സംസാരിച്ചു.