പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം വിളംബരജാഥയോടെ തുടങ്ങി. ഡിസംബർ അഞ്ച് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. വിളംബരജാഥ പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.വി. മണി, കോ ഓഡിനേറ്റർ അജയ് ബാബു തുടങ്ങിയവർ പങ്കെടുത്തു.