fest-
തുമ്പിച്ചാൽ ഫെസ്റ്റിനോട് അനുബന്ധിച്ച് തുമ്പിച്ചാലിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ.

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ പ്രകൃതിദത്ത തടാകമായ ചാലക്കൽ തുമ്പിച്ചാലിൽ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷം തുമ്പിച്ചാൽ ഫെസ്റ്റിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. വാർഡ് മെമ്പർമാരായ ടി.ആർ. രജീഷ്, സതീശൻ കുഴിക്കാട്ടുമാലിൽ എന്നിവരുടെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനം. കഴിഞ്ഞ രണ്ടു വർഷങ്ങളായി തുമ്പിച്ചാൽ കൂട്ടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന 'തുമ്പിച്ചാൽ ഫെസ്റ്റ്' ഈ വർഷവും വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. ഡിസംബർ 21 മുതൽ 31 വരെയാണ് ആഘോഷം. ഇതോടനുബന്ധിച്ച് വിളംബര യാത്ര, ബാൻഡ് മേളം, ഗാനസന്ധ്യ, കൈകൊട്ടിക്കളി, കുട്ടികളുടെ പരിപാടികൾ, കോൽക്കളി, നാട്ടരങ്ങ്, മെഗാഷോ, വെടിക്കെട്ട് എന്നിവ നടക്കും.