y

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ എം.കെ.അനിൽകുമാർ, കുടുംബശ്രീ, ഹരിത കർമ്മസേന, ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖത്തിൽ മാങ്കായിക്കവല സൺ ലൂയിസ് ആർക്കേഡിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഡോ. പി.പി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ.അനിൽകുമാർ അദ്ധ്യക്ഷനായി. സി.ഡി.എസ് അംഗം മിനിഷാജു, ഹരിതകർമ്മ സേനാംഗം സിന്ധു, ആശാ വർക്കർ പി.ജി.അന്ന, എ.ഡി.എസ് വൈസ് പ്രസിഡന്റ് ആനി തോമസ്, അജിത്ത് എന്നിവർ പങ്കെടുത്തു.