കാലടി: മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ നടന്ന ഹൃദയത്തിൽ വീണപൂവ് പ്രഭാഷണ പരമ്പര സമാപിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗത്തിന്റെയും കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതിയുടേയും ആഭിമുഖ്യത്തിലാണ് സപ്തദിന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. ഗുരു ശിഷ്യനായ കുമാരു എന്ന വിഷയത്തിൽ ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം മുൻ ഡയറക്ടർ ഡോ. എം.ആർ. യശോധരൻ മുഖ്യ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ ചെങ്ങാട്ട് അദ്ധ്യക്ഷനായി.