വൈപ്പിൻ: ഞാറക്കൽ സഹകരണ ബാങ്ക് സ്ഥാപകൻ ഫാ. ജോസഫ് വളമംഗലത്തിന്റെ 60-ാം ചരമ വാർഷികം നാളെ വൈകീട്ട്‌ നാലിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായ് ആരംഭിക്കുന്ന ഹൈടെക് ലാബിന്റെ ലോഗോ പ്രകാശനവും പ്രതിപക്ഷ നേതാവ് നിർവഹിക്കും. ഞാറക്കൽ താലൂക്ക് ആശുപത്രിയിലേക്ക് നൽകുന്ന 300 പാലിയേറ്റീവ് കിറ്റ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ കൈമാറും. സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയവരെ കെ.എം. ദിനകരൻ ആദരിക്കും. വാർദ്ധക്യകാല പെൻഷൻ സഹകരണ സംഘം ജോ. രജിസ്ട്രാർ ജോസൽ ഫ്രാൻസിസ് തോപ്പിൽ വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി അദ്ധ്യക്ഷനാകും.