vanitha-nadatham
ലോക പൈതൃകവാരത്തോടനുബന്ധിച്ച് മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ ചേന്ദമംഗലം പാലിയത്ത് നടന്ന വനിതാനടത്തം

പറവൂർ: ലോക പൈതൃകവാരം മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ ചേന്ദമംഗലം പാലിയത്ത് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പൈതൃകം നടത്തം, സൗജന്യ മ്യൂസിയം സന്ദർശനം, വിദ്യാർത്ഥി എക്സിബിഷൻ, പ്രമുഖരായ ആർട്ടിസ്റ്റുകളുടെ നേതൃത്വത്തിൽ സ്കെച്ച് ആൻഡ് വാക്ക് പ്രോഗ്രാം എന്നിവ നടന്നു. നാലുകെട്ട് എന്ന പേരിൽ വിവിധ മേഖലകളിൽ നിന്നുള്ള ഇരുപത്തിയഞ്ചിലധികം വനിതകളെ ഉൾപ്പെടുത്തി പാലിയം നാലുകെട്ടിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. ചേന്ദമംഗലത്തിന്റെ ചരിത്രവും പൈതൃകവും നേരിട്ട് കണ്ടുകൊണ്ടുള്ള വനിതകളുടെ രാത്രി നടത്തം, പരമ്പരാഗത ആഭരണങ്ങളുടെ പ്രദർശനം, പരമ്പരാഗത കൈത്തൊഴിലുകളായ പപ്പടം നിർമ്മാണം, മൺപാത്ര നിർമ്മാണം, ശില്പനിർമ്മാണം, ചേന്ദമംഗലം കൈത്തറി ഉത്പന്നങ്ങളുടെ പ്രദർശനം, തിരുവാതിര എന്നിവയോടൊപ്പം കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളും ഒരുക്കിയിരുന്നു.