vinod

കൊച്ചി: സാമ്പത്തിക പ്രതിസന്ധി വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്നത് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തെ ബാധിക്കുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. കെ.പി. എസ് .ടി. എ സംസ്ഥാന അർദ്ധവാർഷിക കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി തലമുറയെ ബാധിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സീനിയർ വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ, ഭാരവാഹികളായ കെ. രമേശൻ, ബി. സുനിൽകുമാർ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി .എസ് . ഗിരീഷ്‌കുമാർ, സാജു ജോർജ്, പി. വി. ജ്യോതി എന്നിവർ പ്രസംഗിച്ചു.