
വൈപ്പിൻ: ദളിത് ആദിവാസി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 10ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സാഗരത്തിൽ 15000 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കൊച്ചി താലൂക്ക് നേതൃയോഗം തീരുമാനിച്ചു. പഴങ്ങാട് വ്യാപാര ഭവനിൽ നടന്ന യോഗം കെ.പി.എം.എസ്.സംസ്ഥാന അസി.സെക്രട്ടറി അഖിൽ കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പുതുവൈപ്പ് ഷൺമുഖാനന്ദ പുലയ സമാജം പ്രസിഡന്റ് എം.എൻ. വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ഭാരവാഹികളായി ഉഷാ രാജൻ (കൺവീനർ), എം.എൻ. വിദ്യാസാഗർ (ജോ. കൺവീനർ), കെ.പി. രമേശൻ (ചെയർമാൻ), പി.കെ. ഷിൻസി(വൈസ് ചെയർമാൻ), അജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.